Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thailand

മാനസികോല്ലാസം തേടി യുഎസ് സൈനികർ പട്ടായയിൽ; നൈറ്റ് ക്ലബ്ബുകൾക്കു നിയന്ത്രണം, ലൈംഗിക തൊഴിലാളികൾ കസ്റ്റഡിയിൽ

ബാങ്കോക്ക്: പട്ടായ, പ്രശസ്ത വിനോദസഞ്ചാരകേന്ദ്രം. അതേസമയം, ലോകത്തിന്‍റെ കണ്ണിൽ കുപ്രസിദ്ധമായ നഗരം കൂടിയാണ് പട്ടായ. തായ്‌ലൻഡിന്‍റെ കിഴക്കൻ തീരത്താണ് അതിരുകളില്ലാത്ത ആഘോഷങ്ങളുടെ മായാനഗരം സ്ഥിതി ചെയ്യുന്നത്. ബാങ്കോക്കിൽനിന്ന് ഏകദേശം 150 കിലോമീറ്റർ തെക്കുകിഴക്ക് ചോൻബുരി പ്രവിശ്യയിലാണ് ഈ ജലനഗരം. ദശലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബീച്ച് ഡെസ്റ്റിനേഷനുകളിൽ ഒന്നായ, 'സിൻ സിറ്റി' എന്നറിയപ്പെടുന്ന പട്ടായ ഈ ആഴ്ചയിലെ വാർത്തകളിൽ ഇടംപിടിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. പശ്ചിമേഷ്യൻ സംഘർഷസാഹചര്യങ്ങളിൽ 200-ലേറെ ദിവസങ്ങൾ കടലിൽ സൈനികസേവനം നടത്തിയ അയ്യായിരത്തോളം അമേരിക്കൻ സൈനികരും മറീനുകളും പട്ടായയിലേക്ക് എത്തുകയാണ്.

യുഎസ് നാ​വി​ക​സേ​ന​യു​ടെ യു​എ​സ്എ​സ് ഏബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ താ​യ്‌​ല​ൻ​ഡി​ൽ അ​ടു​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​ട്ടാ​യ ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കിയിരിക്കുകയാണ് താ​യ് പോ​ലീ​സ്. ലാം ​ച​ബാംഗ് തു​റ​മു​ഖ​ത്താ​ണ് വിമാനവാഹിനിക്കപ്പലും മ​റ്റ് ര​ണ്ട് നാ​വി​ക​സേ​നാ ക​പ്പ​ലു​ക​ളും അ​ടു​ക്കു​ന്ന​ത്.

നാ​വി​ക​രു​ടെ വ​ര​വോ​ടെ പ്ര​ദേ​ശ​ത്ത് ലൈംഗിക ഇടപാടുകൾ വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് താ​യ് പോ​ലീ​സ് ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ന​ഗ​ര​ത്തി​ലെ ബീ​ച്ച് പ​രി​സ​ര​ങ്ങ​ളി​ലും നൈറ്റ് ക്ലബ്ബുകളിലും പ​രി​ശോ​ധ​ന​ക​ൾ ഊ​ർജി​ത​മാ​ക്കി. ഇ​തിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നിരവധി ലൈം​ഗി​ക​ത്തൊ​ഴി​ലാളികളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

താ​യ്‌​ല​ൻ​ഡി​ൽ വേ​ശ്യാ​വൃ​ത്തി നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. പ​ര​സ്യ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ക്ഷ​ണി​ക്കു​ന്ന​തും വേശ്യാലയങ്ങൾ ന​ട​ത്തു​ന്ന​തും ലൈം​ഗി​ക​ത്തൊ​ഴി​ലി​ലൂ​ടെ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. എ​ങ്കി​ലും പ്രാ​ദേ​ശി​ക​മാ​യി ഇ​തു പ​ല​പ്പോ​ഴും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​റു​ണ്ട്. മുമ്പ് അ​മേ​രി​ക്ക​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ഫ്ബി​ഐ ലോ​ക​ത്തി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ലൈം​ഗി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി പ​ട്ടാ​യ​യെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

സാ​ഹ​ച​ര്യം പൂ​ർണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സ് പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ഷ്പ്ര​യാ​സം ആ​ളു​ക​ളെ സ​മീ​പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് പോ​ലീ​സി​ന് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ടെ​ന്ന് പ​ട്ടാ​യ പോ​ലീ​സ് ​വ്യ​ക്ത​മാ​ക്കുന്നു. സെക്സ് ഇടപാടുകൾ ത​ട​യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ തെ​രു​വി​ൽ വി​ന്യ​സി​ച്ച് പ​ട്രോ​ളിം​ഗ് ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

അ​മേ​രി​ക്ക​ൻ നാ​വി​ക​രു​ടെ വ​ര​വ് പ​ട്ടാ​യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തി​നും വ​ലി​യ സാ​മ്പ​ത്തി​കനേട്ടം ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട്. എ​ങ്കി​ലും തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി നാ​വി​ക​ർ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ന​ഗ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വ​രെ യു​എ​സ് ക​പ്പ​ൽ അ​വി​ടെ തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up